കിങ്​സ്​ ഇലവൻ പഞ്ചാബിനെ ഇത്തവണ അശ്വിൻ നയിക്കും

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്​സ്​ ഇലവൻ പഞ്ചാബിനെ ഇത്തവണ രവിചന്ദ്ര അശ്വിൻ നയിക്കും. ലേലത്തിൽ 7.6 കോടി രൂപക്ക്​ പഞ്ചാബ്​ നിരയിലെത്തിയ ഒാഫ്​ സ്​പിന്നർ ആദ്യമായാണ്​ ​െഎ.പി.എല്ലിൽ ഒരു ടീമിനെ നയിക്കുന്നത്​.

അതേസമയം, ആഭ്യന്തര ക്രിക്കറ്റിലെ വിവിധ ടൂർണമ​​െൻറുകളിൽ ത​​​െൻറ സംസ്ഥാന ടീമായ തമിഴ്​നാടിനെ നയിച്ച അനുഭവസമ്പത്ത്​ 31കാരനുണ്ട്​. 2009 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിങ്​സിനുവേണ്ടി കളിച്ച അശ്വിൻ 2016ൽ റൈസിങ്​ പുണെ സൂപ്പർ ജയൻറ്​ അണിയിലായിരുന്നു. കഴിഞ്ഞ തവണ ഹെർണിയ മൂലം ​െഎ.പി.എല്ലിൽ കളിച്ചതേയില്ല. ദേശീയ ഏകദിന, ട്വൻറി20 ടീമുകളിൽനിന്ന്​ പുറത്തായ ഘട്ടത്തിൽ തന്നെയാണ്​ അശ്വിനെ തേടി ​​െഎ.പി.എൽ നായകപദവിയെത്തുന്നത്​ എന്നത്​ ശ്രദ്ധേയമാണ്​.

ഇതുവരെ ​െഎ.പി.എല്ലിൽ കിരീടം നേടാൻ സാധിച്ചിട്ടില്ലാത്ത കിങ്​സ്​ ഇലവൻ പഞ്ചാബിനെ കഴിഞ്ഞ സീസണുകളിലായി നിരവധി പേരാണ്​ നയിച്ചത്​. ഗ്ലെൻ മാക്​സ്​വെൽ, ഡേവിഡ്​ മില്ലർ, മുരളി വിജയ്​, ജോർജ്​ ബെയ്​ലി, ആഡം ഗിൽക്രിസ്​റ്റ്​ തുടങ്ങിയവർക്കൊന്നും സാധിക്കാത്തത്​ അശ്വിന്​ കഴിയുമോ എന്നാണ്​ ആരാധകർ ഉറ്റുനോക്കുന്നത്​.
Tags:    
News Summary - Ravichandran Ashwin To Lead Kings XI Punjab in IPL 2018 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT