പ്രതിഭയുടെ കാര്യത്തിൽ റാഷിദ്​ സചിനെപ്പോലെ -കോച്ച്​

മുംബൈ: ടെസ്​റ്റ്​ പദവി സ്വന്തമാക്കിയ അഫ്​ഗാനിസ്​താ​​​െൻറ യുവ ലെഗ്​സ്​പിന്നർ റാഷിദ്​ ഖാൻ ഏറെ നൈസർഗിക പ്രതിഭയുള്ള താരമാണെന്നും അക്കാര്യത്തിൽ ഇതിഹാസതാരം സചിൻ ടെണ്ടുൽക്കറെപ്പോലെയാണെന്നും ദേശീയ ടീം കോച്ച്​ ലാൽചന്ദ്​ രാജ്​പുത്​. ‘‘ഉദിച്ചുയരുന്ന താരമാണവൻ. നൈസർഗികമായ കഴിവുകളാണ്​ അവനെ വ്യത്യസ്​തനാക്കുന്നത്​. അക്കാര്യത്തിൽ അവൻ സചിനെപ്പോലെയാണ്​’’ -രാജ്​പുത്​ പറഞ്ഞു. ടെസ്​റ്റ്​ പദവി കൂടി  ലഭിച്ചതോടെ അഫ്​ഗാൻ ക്രിക്കറ്റിലെ ശക്​തിദുർഗമായി വളരാനുള്ള പ്രാപ്​തി റാഷിദിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 29 ഏകദിനങ്ങളിൽ 63 വിക്കറ്റ്​ വീഴ്​ത്തിയിട്ടുള്ള 18കാരൻ വിൻഡീസിനെതിരെ 18 റൺസിന്​ ഏഴു വിക്കറ്റ്​ സ്വന്തമാക്കിയിരുന്നു. 

Tags:    
News Summary - Rashid Khan Similar to Sachin Tendulkar in Talent: Rajput

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.