Posted On
date_range Updated On
date_range രഞ്ജി ട്രോഫി: കേരളം 162ന് പുറത്ത്
ഓങ്കോൾ: രഞ്ജി ട്രോഫിയിൽ കേരളത്തിെൻറ ശനിദശ തീരുന്നില്ല. ആന്ധ്ര പ്രദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ് റിങ്ങിനിറങ്ങിയ കേരളം ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്തായി. മുൻനിര ബാറ്റ്സ്മാന്മാർ പരാജയമായപ്പോൾ വാലറ്റക്കാരനായ ബേസിൽ തമ്പിയാണ് (42) കേരളത്തിെൻറ ടോപ്സ്കോററായത്.
അഞ്ചു വിക്കറ്റ് പിഴുത റാഫിയാണ് കേരളത്തെ തകർത്തത്. ഒന്നാം ഇന്നിങ്സിനിറങ്ങിയ ആന്ധ്ര ഒന്നിന് 57 റൺസെന്ന നിലയിലാണ്. ജ്യോതി സായ്കൃഷ്ണയും (16) പ്രശാന്ത് കുമാറുമാണ് (17) ക്രീസിൽ. രോഹന്‍ പ്രേം (19), ക്യാപ്റ്റന്‍ ജലജ് സക്സേന (18), റോബിന്‍ ഉത്തപ്പ (17), സചിന്‍ ബേബി (15), സല്‍മാന്‍ നിസാര്‍ (12), പി. രാഹുല്‍ (7), വിഷ്ണു വിനോദ് (6) എന്നിങ്ങനെയാണ് മുൻനിര താരങ്ങളുടെ സ്കോർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.