Posted On
date_range Updated On
date_range രഞ്ജി ട്രോഫി: കേരളം ഇന്ന് ബംഗാളിനെതിരെ
കൊൽക്കത്ത: ആന്ധ്രക്കെതിരായ ജയത്തിെൻറ ആത്മവിശ്വാസവുമായി രഞ്ജി ട്രോഫിയിൽ കേരളം ആദ്യ എവേ മാച്ചിനിറങ്ങുന്നു. ഗ്രൂപ് ‘ബി’യിലെ മൂന്നാം അങ്കത്തിൽ ബംഗാളാണ് എതിരാളി. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ രാവിലെ 8.45 മുതലാണ് മത്സരം.
നിലവിലെ ടീമില്‍ കേരളം പുതുതായി ഓള് റൗണ്ടര്‍ വിനോദ്കുമാറിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എലൈറ്റ് ഗ്രൂപ് ബിയില്‍ ഏഴ് പോയൻറുമായി ഒന്നാം സ്ഥാനത്താണ് കേരളം. രണ്ട് സമനില വഴങ്ങി ആറ് പോയൻറുള്ള ബംഗാള്‍ രണ്ടാം സ്ഥാനത്താണ്. മറ്റു മത്സരങ്ങളിൽ കർണാടക മുംബൈയെയും ഗുജറാത്ത് സൗരാഷ്ട്രയെയും വിദർഭ ബറോഡയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.