Posted On
date_range Updated On
date_range രഞ്ജി: ത്രിപുര 213ന് പുറത്ത്
കട്ടക്: കേരളത്തിനെതിരായ രഞ്ജി ക്രിക്കറ്റിലെ ആദ്യ ഇന്നിങ്സില്‍ ത്രിപുര 213 റണ്‍സിന് പുറത്ത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കേരളത്തിന്‍െറ സന്ദീപ് വാര്യറുടെയും ജലാജ് സാക്സിനയുടെയും ബൗളിങ്ങാണ് ത്രിപുരയെ കുറഞ്ഞ മാര്‍ജിനില്‍ ഒതുക്കാന്‍ കഴിഞ്ഞത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം വിക്കറ്റ് നഷ്ടമാവാതെ 11 റണ്‍സെടുത്തിട്ടുണ്ട്. ഭവിന്‍ താക്കറും (5) മുഹമ്മദ് അസ്ഹറുദ്ദീനുമാണ് (6) ക്രീസില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ത്രിപുര യാശ്പാല്‍ സിങ്ങിന്‍െറയും(50) മണിശങ്കര്‍ മുര്‍ സിങ്ങിന്‍െറയും(42) ബാറ്റിങ് കരുത്തിലാണ് 213 റണ്‍സെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.