Posted On
date_range Updated On
date_range രഞ്ജിട്രോഫി: ഡല്‍ഹിക്ക് ഫോളോഓണ്‍
തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഝാര്‍ഖണ്ഡിനെതിരെ ഫോളോഓണ്‍ ചെയ്ത ഡല്‍ഹി ആറ് റണ്‍സ് ലീഡ് നേടി. സ്റ്റംമ്പെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 165 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ 493 റണ്‍സിന്‍െറ കൂറ്റന്‍ സ്കോറാണ് ഝാര്‍ഖണ്ഡ് അടിച്ചുകൂട്ടിയത്. ഇഷാന്ത് ജാഗി ഇരട്ട സെഞ്ച്വറി കുറിച്ച് 273 റണ്‍സെടുത്തിരുന്നു. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഡല്‍ഹിയുടെ ആദ്യ ഇന്നിങ്സ് 334 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സില്‍ ഉന്‍മുക്ത് ചന്ദിന്‍െറ (63) വിക്കറ്റാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.