രഞ്ജി ക്രിക്കറ്റ്: കര്‍ണാടകയെ തകര്‍ത്ത് തമിഴ്നാട് സെമിയില്‍

ന്യൂഡല്‍ഹി: രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയെ ഏഴുവിക്കറ്റിന് തകര്‍ത്ത് തമിഴ്നാട് സെമിയില്‍. ഇരു ഇന്നിങ്സിലും കര്‍ണാടകയെ എളുപ്പം മറികടന്നാണ് തമിഴ്നാട് സെമിയിലേക്കു കുതിച്ചത്. സ്കോര്‍: കര്‍ണാടക: 88,150- തമിഴ്നാട്:152, 87/3 ആദ്യ ഇന്നിങ്സില്‍ തന്നെ മുന്‍ ചാമ്പ്യന്മാരെ 88 റണ്‍സിന് കൂടാരം കയറ്റി തമിഴ്നാട് 64 റണ്‍സിന്‍െറ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ കര്‍ണാടക 150 റണ്‍സിന് പുറത്തായതോടെ തമിഴ്നാട് വിജയമുറപ്പിച്ചു.

ഇംഗ്ളണ്ടിനെതിരെ ട്രിപ്പ്ള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ക്ക് ഇരു ഇന്നിങ്സിലും (14, 12) തിളങ്ങാനായില്ല. ആദ്യ ഇന്നിങ്സില്‍ പരാജയപ്പെട്ട (4) ലോകേഷ് രാഹുലാണ് (77) രണ്ടാം ഇന്നിങ്സില്‍ കര്‍ണാടകയെ മാന്യമായ സ്കോറിലേക്കത്തെിച്ചത്. മറ്റു കളിയില്‍ മുംബൈക്കെതിരെ ഹൈദരാബാദ് പൊരുതുന്നു. മുംബൈയുടെ 250 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് മൂന്നിന് 167 എന്ന നിലയിലാണ്. ഏഴു വിക്കറ്റ് കൈയിലിരിക്കെ ലീഡ് നേടാന്‍ ഹൈദരാബാദിന് 127 റണ്‍സുകൂടിവേണം.

ഗുജറാത്തിനെതിരായ മത്സരത്തില്‍ ഒഡിഷ ലീഡ് വഴങ്ങാതിരിക്കാന്‍ പൊരുതുന്നു. 263 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഒഡിഷക്ക് 184 റണ്‍സെടുത്തപ്പോഴേക്കും എട്ടു വിക്കറ്റ് നഷ്ടമായി. മറ്റൊരു മത്സരത്തില്‍ ഹരിയാനയുടെ ബാറ്റിങ്ങിന് മറുപടിപറഞ്ഞ് ഝാര്‍ഖണ്ഡ്. ഹരിയാനയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 258 നെതിരെ ഝാര്‍ഖണ്ഡ് മൂന്നിന് 228 എന്ന ശക്തമായ നിലയിലാണ്.

 

Tags:    
News Summary - ranji trophy cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT