Posted On
date_range Updated On
date_range രഞ്ജി ട്രോഫി സെമി: മുംബൈക്കും ഝാര്‍ഖണ്ഡിനും ലീഡ്
രാജ്കോട്ട്: രഞ്ജി ട്രോഫി സെമിഫൈനലില്‍ തമിഴ്നാടിനെതിരെ മുംബൈക്ക് 101 റണ്‍സ് ലീഡ്. തമിഴ്നാടിന്‍െറ 305 എന്ന സ്കോറിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മൂന്നാം ദിനം 406 റണ്‍സിന് പുറത്താവുകയായിരുന്നു.
നാലിന് 171 എന്നനിലയില്‍ ബാറ്റിങ് തുടര്‍ന്ന മുംബൈക്ക് ആദിത്യ താരെയുടെയും (83) അഭിഷേക് നായരുടെയും (58) ബാറ്റിങ് മികവാണ് ലീഡ് സമ്മാനിച്ചത്. നാഗ്പുരിലെ രണ്ടാം സെമിയില്‍ ഗുജറാത്തിനെതിരെ ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്സ് ലീഡ് നേടി.
ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് കുറിച്ച 390 റണ്‍സിന് മറുപടി ബാറ്റ് വീശിയ ഝാര്‍ഖണ്ഡ് 408 റണ്‍സെടുത്ത് പുറത്തായി. 18 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഗുജറാത്ത് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു. ജുനേജയും (2) ഹാര്‍ദിക് പട്ടേലുമാണ് (0) ക്രീസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.