രഞ്ജി ക്രിക്കറ്റ്; സമനിലയോടെ മടക്കം

ന്യൂഡല്‍ഹി: ഏഴാം സമനിലയോടെ കേരളത്തിന്‍െറ രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിന് കൊടിയിറക്കം. ഗ്രൂപ് ‘സി’യിലെ അവസാന മത്സരത്തില്‍ സര്‍വിസസിനെതിരെ ഒന്നാം ഇന്നിങ്സില്‍ ലീഡ് പിടിച്ചെങ്കിലും കളി സമനിലയായി.

സചിന്‍ ബേബി ഇരട്ട സെഞ്ച്വറിയും (250), അക്ഷയ് ചന്ദ്രന്‍ കന്നി സെഞ്ച്വറിയും (102) നേടി പുറത്താവാതെ നിന്ന മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയാണ് കേരളം ലീഡ് പിടിച്ചത്. സര്‍വിസസ് ഒന്നാം ഇന്നിങ്സില്‍ 322 റണ്‍സെടുത്തപ്പോള്‍, കേരളം അഞ്ചിന് 518 റണ്‍സെന്ന നിലയില്‍ മറുപടി ഇന്നിങ്സ് ഡിക്ളയര്‍ ചെയ്യുകയായിരുന്നു.

സചിന്‍െറ കരിയറിലെ ഉയര്‍ന്ന സ്കോറായിരുന്നു ഡല്‍ഹിയില്‍ പിറന്നത്. 84 റണ്‍സെടുത്ത ജലജ് സക്സേനയാണ് കേരളത്തിന്‍െറ മൂന്നാമത്തെ ടോപ് സ്കോറര്‍.
സീസണ്‍ ഗ്രൂപ് ‘സി’യിലെ ഒമ്പത്ുമത്സരവും കഴിഞ്ഞപ്പോള്‍ കേരളം ഒരോ ജയവും തോല്‍വിയും ഏഴ് സമനിലയുമായി 25 പോയന്‍േറാടെ അഞ്ചാം സ്ഥാനത്താണ്. നാല് ജയമുള്ള ഹൈദരാബാദും മൂന്ന് ജയമുള്ള ഹരിയാനയും നോക്കൗട്ട് റൗണ്ടില്‍ കടന്നു. ഇരുവര്‍ക്കും 31 പോയന്‍റാണ് സമ്പദ്യം.

Tags:    
News Summary - ranji cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.