രഞ്ജി: രണ്ടാം ദിനം വിക്കറ്റുമഴ; കേരളം 342ന് പുറത്ത്

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവക്കെതിരെ ആദ്യ ദിനം റോക്കറ്റ് വേഗത്തില്‍ കുതിക്കുകയായിരുന്ന കേരള ബാറ്റിങ് രണ്ടാം ദിനം മൂക്കുകുത്തി വീണു. ഭവിന്‍ തക്കറിന്‍െറയും (117), രോഹന്‍ പ്രേമിന്‍െറയും (130) സെഞ്ച്വറി മികവില്‍ ഒന്നാം ദിവസം രണ്ടിന് 290 റണ്‍സെന്ന നിലയില്‍ കളി അവസാനിപ്പിച്ച കേരളം രണ്ടാം ദിനത്തില്‍ 52 റണ്‍സെടുക്കുന്നതിനിടെ എട്ടു വിക്കറ്റും നഷ്ടപ്പെട്ട് പുറത്തായി.

 ഏഴു വിക്കറ്റുമായി റിതുരാജ് സിങ്ങാണ് കേരളത്തിന്‍െറ നടുവൊടിച്ചത്. സൗരഭ് ബന്ധേക്കര്‍ രണ്ടു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവക്ക് 169 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായി. സൗരഭ് ബന്ധേകും (22), ശതാബ് ജഗതിയുമാണ് (19) ക്രീസില്‍. കേരളത്തിന്‍െറ വിനോദ് കുമാര്‍ മൂന്ന് വിക്കറ്റ് നേടി. 

കേരള നിരയില്‍ രോഹനും ഭവിന്‍ തക്കറിനും പുറമെ സഞ്ജു വി. സാംസണും (35) ഇഖ്ബാല്‍ അബ്ദുല്ലയും (20) മാത്രമേ രണ്ടക്കം കടന്നുള്ളൂ. സചിന്‍ ബേബി, ഫാബിദ് അഹമ്മദ്, കെ. മോനിഷ് എന്നിവര്‍ പൂജ്യത്തിന് മടങ്ങിയപ്പോള്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), വിനോദ് കുമാര്‍ (6) എന്നിവര്‍ പത്ത് തികക്കും മുമ്പ് മടങ്ങി.
 രണ്ടാം ദിനം വിക്കറ്റുകള്‍ എളുപ്പം വീണെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡ് പ്രതീക്ഷയിലാണ് കേരളം.
Tags:    
News Summary - ranji cricket kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.