രണ്ടാം ടെസ്​റ്റിൽ ഇന്ത്യക്ക് ​ബാറ്റിങ്​; അഭിനവ്​ മുകുന്ദ്​ ഡക്കിന് പുറത്ത്​

ബംഗളൂരു: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്​റ്റിൽ ടോസ് ​നേടി ബാറ്റെടുത്ത ഇന്ത്യക്ക് ​ആദ്യ വിക്കറ്റ്​ നഷ്ടമായി. മിച്ചൽ സ്​റ്റാർക്കി​െൻറ പന്തിൽ എൽബിയിൽ കുരുങ്ങി അഭിനവ്​ മുകുന്ദാണ് ​റണ്ണൊന്നുമെടുക്കാതെ പുറത്തായത്​. രണ്ടക്കം കടന്ന ലോകേശ്​ രാഹുലും(38) ചേതേശ്വർ പൂജാരെയും ചേർന്ന്​ സ്​കോർ ബോർഡ്​ 51ൽ എത്തിച്ചിട്ടുണ്ട്​.

2015 സെപ്റ്റംബർ ഒന്നിന്​ ആരംഭിച്ച തോൽവിയറിയാത്ത 19 മത്സരങ്ങളുടെ ദീർഘപരമ്പരക്കാണ്​  കഴിഞ്ഞയാഴ്ച പുണെ​യിലെ എം.​സി.​എ സ്റ്റേഡിയത്തിൽ തിരശ്ശീല വീണത്​​. 333 റൺസിനാണ്​ അന്ന്​ ഇന്ത്യ ഒാസീസിനോട്​ അടിയറവ്​ പറഞ്ഞത്​. ആദ്യ തോൽവിക്കുശേഷം  വീണ്ടും വമ്പൻ ജയങ്ങളുടെ പരമ്പരയിലേക്ക്​ തിരിച്ചുകയറാൻ ഇന്ത്യ ഉൗർജം സംഭരിക്കുന്നത്​ 2015ലെ ​ലങ്കൻ  പര്യടനത്തിൽ​നിന്നാണ്​.

ആദ്യ ടെസ്റ്റ്​ തോറ്റെങ്കിലും നാല്​ ടെസ്റ്റുകളുടെ പരമ്പരയിൽ വിജയിച്ചു​കയറുമെന്നാണ്​  ​പഴയ അനുഭവത്തി​െൻറ വെളിച്ചത്തിൽ ഇന്ത്യൻ  കോച്ച്​  അനി​ൽ കുംബ്ലെ വിശ്വസിക്കുന്നത്​. ഏഴ് ​ബാറ്റ്സ്​മാൻമാർ അടങ്ങിയ ടീമിൽ കരുൺ നായരെയും ക്യാപ്​റ്റൻ കോഹ്​ലി ഉൾപ്പെടുത്തിയിട്ടുണ്ട്​.

Tags:    
News Summary - Rahul, Pujara build after early strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.