Posted On
date_range Updated On
date_range കൈയിൽ പന്തില്ലാതെ ത്രോ; പുതിയ നിയമത്തിലെ ആദ്യ ശിക്ഷ ക്വീൻസ്ലാൻഡ് താരത്തിന്
മെൽബൺ: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ നിയമ പരിഷ്കരണം നടപ്പാക്കിയതിനു പിന്നാലെ ആദ്യ ശിക്ഷ ആസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് ടീം ക്വീൻസ്ലാൻഡിന്. ലിസ്റ്റ് ‘എ’ മത്സരമായ ജെ.എൽ.ടി ഏകദിന കപ്പിൽ ആസ്ട്രേലിയ-ക്വീൻസ്ലാൻഡ് മത്സരത്തിനിടെ ബാറ്റ്സ്മാനെ കബളിപ്പിക്കുംവിധം ഇല്ലാത്ത ‘ത്രോ’ക്കായി ശ്രമിച്ചതിെൻറ പേരിലാണ് പിഴ.
ആസ്ട്രേലിയ ഇലവൻ താരം പരം ഉപ്പൽ എക്സ്ട്രാ കവറിലേക്ക് പായിച്ച ഷോട്ട് ക്യൂൻസ്ലാൻഡ് ഫീൽഡർ മാർനസ് ലാബ്സ്ചെയ്ഞ്ചിന് പിടികൊടുക്കാതെ പോയിരുന്നു. പക്ഷേ, പന്ത് കൈയിലുള്ളതായി ഭാവിച്ച ലാബ്സ്ചെയ്ഞ്ച് അനാവശ്യ ത്രോവിന് ശ്രമിച്ച് ബാറ്റ്സ്മാന്മാരെ കബളിപ്പിച്ച് റൺശ്രമം തടഞ്ഞു. തുടർന്ന് െഎ.സി.സി പെരുമാറ്റച്ചട്ടത്തിലെ 41.5 വകുപ്പ് പ്രകാരം പിഴ ചുമത്തുകയായിരുന്നു. ബൗളർ പന്തെറിഞ്ഞു കഴിഞ്ഞ ശേഷം ബാറ്റ്സ്മാനെ തെറ്റിദ്ധരിപ്പിക്കുംവിധം ഫീൽഡറുടെ ഭാഗത്തുനിന്ന് പെരുമാറ്റമോ സംസാരമോ ഉണ്ടാവരുതെന്ന നിയമപ്രകാരമാണ് ശിക്ഷ. അമ്പയർ ഫീൽഡറെ താക്കീത് ചെയ്ത ശേഷം ബാറ്റിങ് ടീമിന് അഞ്ചു റൺസ് അധികം നൽകിയായിരുന്നു ക്യൂൻസ്ലാൻഡിന് ശിക്ഷ വിധിച്ചത്. എങ്കിലും മത്സരത്തിൽ ക്യൂൻസ്ലാൻഡ് നാലു വിക്കറ്റിന് ജയിച്ചു.
ഡി.ആർ.എസ്, ഫീൽഡിങ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയാണ് െഎ.സി.സിയുടെ പുതിയ നിയമം വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.