Posted On
date_range Updated On
date_range ഇംഗ്ലീഷ് കൗണ്ടിയിൽ പുജാരക്ക് സെഞ്ച്വറി
നോട്ടിങ്ഹാം: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ചേതേശ്വർ പുജാരക്ക് സെഞ്ച്വറിയോടെ തുടക്കം. നോട്ടിങ്ഹാംഷെയറിനായി ഹോം ഗ്രൗണ്ടിൽ ബാറ്റേന്തിയ ഇന്ത്യൻ താരം ആദ്യ ഇന്നിങ്സിൽ 112 റൺസെടുത്തു. ഗ്ലൂസെസ്റ്റർ ഷെയറിനെതിരെയായിരുന്നു കളി. കൗണ്ടിയിൽ പുജാരയുടെ രണ്ടാം മത്സരമാണിത്. ആദ്യ കളിയിൽ ഗ്ലാമോർഗനെതിരെ രണ്ടു റൺസ് മാത്രമേ നേടിയുള്ളൂ. എന്നാൽ, ഹോം ഗ്രൗണ്ടിലെ അരങ്ങേറ്റം സെഞ്ച്വറിയോടെ ഗംഭീരമാക്കി. 174 പന്തിൽ 13 ബൗണ്ടറിയുടെ അകമ്പടിയോടെയായിരുന്നു ശതകനേട്ടം. ദക്ഷിണാഫ്രിക്കൻ താരം മൈക്കൽ ലംബും സെഞ്ച്വറി നേടിയപ്പോൾ നോട്ടിങ്ഹാം നാലു വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.