Posted On
date_range Updated On
date_range പരിക്ക് മാറി; ബോക്സിങ് ഡേ ടെസ്റ്റിൽ തിരിച്ചുവരവിന് പൃഥ്വി ഷാ
അഡ്ലെയ്ഡ്: പരിക്കേറ്റ ഇന്ത്യൻ ഒാപണർ പൃഥ്വി ഷാ തിരിച്ചുവരവിനുള്ള ഒരുക്കത്തിൽ. ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഉടൻ തിരിച്ചെത്താൻ ശ്രമിക്കുന്ന കൗമാര താരം ഒാ ടാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. സന്നാഹ മത്സരത്തിനിടയിൽ കണങ്കാലിനേറ്റ പരിക്ക് കാരണം ഷാ ഒന്നാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. കാലിൽ ബ്രേസ് കവറിട്ട് പരിശീലനം ആരംഭിച്ചു. 14ന് പെർത്തിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ഷാ കളിക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഡിസംബർ 26ന് ആരംഭിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഷാ ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഷാ പുറത്തായതോടെ േലാകേഷ് രാഹുലും മുരളി വിജയുമാണ് ഒന്നാം ഇന്നിങ്സിൽ ഒാപൺ ചെയ്തത്. രാഹുൽ രണ്ടും 44ഉം റൺസെടുത്തപ്പോൾ 11ഉം 18ഉം റൺസായിരുന്നു വിജയിെൻറ സംഭാവന. പെർത്തിൽ പാളിയാൽ ഇവരിൽ പൃഥ്വി ഷാക്കായി വഴിമാറേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.