Posted On
date_range Updated On
date_range വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താൻ െപാരുതുന്നു
ബ്രിഡ്ജ്ടൗൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താൻ തിരിച്ചടിക്കുന്നു. വിൻഡീസിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 312 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. 81 റൺസുമായി അസ്ഹർ അലിയും ഏഴു റൺസുമായി ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖുമാണ് ക്രീസിൽ. അഹ്മദ് ഷഹ്സാദ് (70), ബാബർ അഅ്സം (0), യൂനുസ് ഖാൻ (0) എന്നിവരാണ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ റോസ്റ്റൺ ചെയ്സിെൻറയും(131) ജാസൺ ഹോൾഡറുടെയും (58) മികവിലാണ് വിൻഡീസ് 312 റൺസെടുത്തത്. പാകിസ്താനുവേണ്ടി മുഹമ്മദ് അബ്ബാസ് നാലും മുഹമ്മദ് ആമിർ മൂന്നും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.