???????????????? ???????????? ??????? ????????????? ?????????????? ?????????

‘നാടകാന്തം ബംഗ്ലാദേശ്​ ഫൈനലിൽ

കൊ​ളം​ബോ: അടിമുടി നാടകീയത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ശ്രീലങ്കയെ രണ്ടു വിക്കറ്റിന്​ തോൽപിച്ച്​ ബംഗ്ലാദേശ്​ ത്രി​രാ​ഷ്​​ട്ര ട്വ​ൻ​റി20 പരമ്പരയുടെ ഫൈനലിൽ. അവസാന ഒാവറിലെ അഞ്ചാം പന്തിൽ കൂറ്റൻ സിക്​സർ പറത്തി മഹ്​മൂദുല്ല ബംഗ്ലാകടുവകളുടെ വിജയ നായകനായി മാറി. ഞായറാഴ്​ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും.  18 പന്തിൽ 43റൺസെടുത്ത മഹ്​മൂദുല്ലയാണ്​ കളിയിലെ കേമൻ.
ടോസ്​ നഷ്​ടപ്പെട്ട്​ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ആതി​ഥേയരാ യ ശ്രീലങ്ക ഏ​ഴ്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 159 റ​ൺ​സെ​ടു​ത്തു. അ​ഞ്ചി​ന്​ 41 എ​ന്ന നി​ല​യി​ൽ ത​ക​ർ​ച്ച​യി​ലാ​യി​രു​ന്ന ആ​തി​ഥേ​യ​രെ അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ കു​ശാ​ൽ പെ​രേ​ര​യും (61) തി​സാ​ര പെ​രേ​ര​യും (58) ചേ​ർന്നാ​ണ്​ ക​ര​ക​യ​റ്റി​യ​ത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്​ ഒാപണർ ലിട്ടൻ ദാസിനെ (0) എളുപ്പം നഷ്​ടമായെങ്കിലും തമിം ഇഖ്​ബാൽ (50) മധ്യനിരക്കൊപ്പം നയിച്ചു. നാലിന്​ 100 കടന്നവർ പക്ഷേ, അപ്രതീക്ഷിതമായി തകർന്നടിഞ്ഞു. അവസാന ഒാവറിൽ 12 റൺസ്​ വേണമെന്നിരിക്കെ മുസ്​തഫിസുർ (0) മടങ്ങി. പിന്നാലെ നോബാൾ വിളിക്കാത്തതി​​െൻറ പേരിൽ ഇരുടീമിലെയും താരങ്ങൾ വാഗ്വാദമാവുകയും ബംഗ്ലാദേശ്​ താരങ്ങൾ ​കളി ബഹിഷ്​കരിക്കാനും ശ്രമിച്ചു. മാച്ച്​ ഒഫീഷ്യലുകളും ടീം മാനേജർമാരും അനുനയിപ്പിച്ച്​ വീണ്ടും ​ക്രീസിലെത്തിച്ച ശേഷമായിരുന്നു വെടി​ക്കെട്ട്​ ഷോ. അടുത്ത മൂന്ന്​ പന്തിൽ ബൗണ്ടറിയും സിക്​സും ഒരു ഡബ്​ളുമായി മഹ്​മൂദുല്ല 12 റൺസടിച്ച്​ കളി ജയിച്ചു. ഇതോടെ ശ്രീലങ്കൻ സ്വാതന്ത്ര്യ വാർഷിക ട്രോഫി കടൽ കടക്കുമെന്നുറപ്പായി. 

Tags:    
News Summary - nidahas trophy- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.