Posted On
date_range Updated On
date_range ത്രിരാഷ്ട്ര ട്വൻറി20; ന്യൂസിലൻഡിന് ജയം
വെലിങ്ടൺ: ത്രിരാഷ്ട്ര ട്വൻറി20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് ജയം. ബാറ്റ്സ്മാൻമാർ വിരുന്നൊരുക്കിയ മത്സരത്തിൽ 12 റൺസിനാണ് ന്യൂസിലൻഡ് ആദ്യ ജയം സ്വന്തമാക്കിയത്. സ്കോർ: ന്യൂസിലൻഡ് 196/5, ഇംഗ്ലണ്ട് 184/9.
ഇതോടെ ടൂർണമെൻറിലെ എല്ലാ മത്സരങ്ങളിലും തോറ്റ ഇംഗ്ലണ്ടിെൻറ നില പരുങ്ങലിലായി. മൂന്നു മത്സരങ്ങളും ജയിച്ച് ആസ്ട്രേലിയ നേരത്തേ ഫൈനൽ ഉറപ്പിച്ചിരുന്നു. നായകൻ കെയ്ൻ വില്യംസൺ (72), മാർട്ടിൻ ഗുപ്റ്റിൽ (65) എന്നിവർ കിവീസ് നിരയിൽ തിളങ്ങിയപ്പോൾ ഡേവിഡ് മലാനും (59) അലക്സ് ഹെയ്ൽസും (47) ഇംഗ്ലണ്ടിനായി പൊരുതിനോക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.