പച്ചപ്പുല്ലിൽ വീണ്ടും അടിപതറി; ഇന്ത്യ 242ന് പുറത്ത്
ക്രൈസ്റ്റ്ചർച്ച്: പച്ചപ്പുല്ല് നിറഞ്ഞ പിച്ചും പേസ്ബൗളർമാരെയും കണ്ടപ്പോൾ പേരുകേട്ട ഇന്ത്യൻ ബാറ്റ്സ് മാൻമാർക്ക് വീണ്ടും മുട്ടിടിച്ചു. ന്യൂസിലൻഡിനെതിരായ രണ്ടാംടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 242 റൺസെടുക്കുന്നതി നിടെ ഇന്ത്യയുടെ എല്ലാവരും പുറത്തായി.
അർധശതകം കുറിച്ച പ്രഥ്വി ഷാ, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി എന്നിവരാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അതേ സമയം നായകൻ വിരാട് കോഹ്ലി വെറും മൂന്ന് റൺസെടുത്ത് പുറത്തായി.
മറുപടി ബാറ്റിങിനിറങ്ങിയ കിവീസ് ഒന്നാംദിനം സ്റ്റംപ് എടുക്കുേമ്പാൾ വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസെടുത്തിട്ടുണ്ട്. 27റൺസുമായി ടോം ലാതമും 29റൺസുമായി ടോം ബ്ലണ്ടലുമാണ് ക്രീസിലുള്ളത്.
തെൻറ രണ്ടം ടെസ്റ്റ് മത്സരം മാത്രം കളിക്കുന്ന കെയ്ൽ ജാമിസണാണ് അഞ്ചുവിക്കറ്റുമായി ഇന്ത്യൻ ബാറ്റിങിെൻറ നട്ടെല്ലൊടിച്ചത്. ടിം സൗത്തി, ടെൻറ് ബോൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. കിവി മണ്ണിൽ താളം കണ്ടെത്താനാവാതെ ഉഴലുന്ന വിരാട്കോഹ്ലി ടിം സൗത്തിക്ക് മുന്നിൽ വിക്കറ്റിനുമുമ്പിൽ കുടുങ്ങുകയായിരുന്നു. 12 റൺസ് മാത്രമെടുത്ത റിഷഭ് പന്തിന് വീണ്ടും ശോഭിക്കാനായില്ല. മായങ്ക് അഗർവാൾ 7, അജിൻക്യ രഹാനെ 7, രവീന്ദ്ര ജഡേജ 9 എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.