Posted On
date_range Updated On
date_range പേസ് ബൗളിങ്ങിനു മുന്നിൽ മുട്ടുവിറച്ചു; ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. പേസ് ബൗളിങ്ങിനു മുന്നിൽ മുട്ടുവിറച്ച സന്ദർശകർ ആദ്യ ദിനം അവസാനിച്ചപ്പോൾ എട്ടുവിക്കറ്റ് നഷ്ടത്തിൽ 290 എന്ന നിലയിലാണ്. സെഞ്ച്വറിക്കരികെ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും (97) ബൗളർ ജാക്ക് ലീച്ചുമാണ് (10) ക്രീസിൽ.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ െട്രൻറ് ബോൾട്ടുമാണ് ഇംഗ്ലണ്ടിെൻറ നടുവൊടിച്ചത്. മാർക്ക് സ്റ്റോണിമാൻ (35), ക്യാപ്റ്റൻ ജോ റൂട്ട് (37), മാർക്ക് വുഡ് (52) എന്നിവർ പിടിച്ചു നിൽക്കാൻ ശ്രമംനടത്തിയപ്പോൾ അലസ്റ്റയർ കുക്ക് (2), ഡേവിഡ് മലാൻ (0) സ്റ്റുവർട്ട് ബ്രോഡ് (5) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി.
രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ന്യൂസിലൻഡ് 1-0ത്തിന് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.