നാസർ ഹുസൈനോ വ്ലാദമിർ പുടിനോ? ട്വിറ്ററിനെ കുഴക്കിയ ചിത്രം

റഷ്യൻ പ്രസിഡൻറ്​ വ്ലാദമിർ പുടിൻ ഒരു ബാത്ത്​ ടവ്വലും ധരിച്ച്​ റോഡിലൂടെ നടന്നു പോകു​ന്നത്​ കണ്ട്​ ട്വിറ്ററാട്ടികൾ ഞെട്ടി. ഫോ​േട്ടാക്ക്​ പോസ്​ ചെയ്യുകയും  ഒപ്പം വിരലുകൾ കൊണ്ട്​ വിജയ ചിഹ്നം കാണിച്ച്​ പുടിൻ മുന്നോട്ട്​ നടക്കുകയാണ്​. സൂക്ഷിച്ച്​ നോക്കിയപ്പോഴാണ്​ സോഷ്യൽ മീഡിയക്ക്​ കാര്യം പിടികിട്ടിയത്​. മുൻ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീം നായകൻ നാസർ ഹൂസൈനാണ്​ ഫോ​േട്ടായിലെ വിരുതൻ. സരസമായി ക്രിക്കറ്റ്​ കമൻററി പറയുന്ന ഹുസൈൻ ഇന്ത്യക്കാർക്കും പ്രിയങ്കരനാണ്​.

ഒറ്റ നോട്ടത്തിൽ പുടിനാണെന്ന്​ തെറ്റിധരിക്കാത്തവർ ചുരുക്കം. ഇംഗ്ലണ്ട്​ വിക്കറ്റ്​ കീപ്പർ ജോസ്​ ബട്​ലറാണ്​ ചിത്രം ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തയ്​. മുൻ ഇഗ്ലണ്ട്​ നായകനെ ആർകെങ്കിലും മനസ്സിലായോ എന്ന അടിക്കുറിപ്പോടെ ഇട്ട പോസ്​റ്റിന്​ കീഴെ കൂടുതൽ പേരും കമൻറ്​ ചെയ്​തത്​ ‘വ്ലാദമിർ പുടിൻ’ എന്നും.

 

Tags:    
News Summary - Nasser Hussain or Vladimir Putin - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT