വയസൻ ലുക്കിൽ ധോണി; മീമുകളുമായി ആഘോഷിച്ച്​ സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി: ഏകദിന ലോകകപ്പിന്​ ശേഷം മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ എം.എസ്​ ധോണി ഏറെക്കാലം പൊതുമധ്യത്തിൽ നിന്നും അപ്രത്യക്ഷനായിരുന്നു. ശേഷം ഐ.പി.എൽ സീസണിനുമുന്നോടിയായി ചെന്നൈയിൽ പരിശീലനത്തിനെത്തിയ ധോണി വീണ്ടും കാമറക്കണ്ണുകളിൽ പതിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത ധോണിയുടെ ഏറ്റവും പുതിയ ലുക്കാണ്​ ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം. 

മകൾ സിവ ധോണിയുടെ ഇൻസ്​റ്റഗ്രാം പേജിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച വിഡിയോയിൽ താരത്തിന്​ ഏറെ പ്രായം തോന്നിക്കുന്നുണ്ടെന്നാണ്​ ചിലർ ചൂണ്ടിക്കാണിക്കുന്നത്​. നര വീണ താടിയോടെയാണ്​ വിഡിയോയിൽ ​ധോണിയെ കാണാനാവുക.  38കാരനായ ധോണി മകൾക്കും വളർത്തു നായ്​ക്കൾക്കുമൊപ്പം റാഞ്ചിയിലെ വീട്ടുമുറ്റത്തെ പുൽത്തകിടിയിൽ സായാഹ്നം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ്​ വീഡിയോയിൽ ഉള്ളത്​. 

എന്നാൽ ധോണിയുടെ പഴയ ചിത്രവും പുതിയ ലുക്കും വെച്ച്​ മീമുകൾ പടച്ചു വിടുകയാണ്​ ട്വിറ്ററാറ്റികൾ. ചിലർ ധോണിയുടെ രൂപം കണ്ട്​ ഞെട്ടിയപ്പോൾ ലോക്​ഡൗൺ നിയന്ത്രണങ്ങൾ കാരണം ബാർബർമാരെ കാണാൻ സാധിക്കാത്തതിൻെറ ഫലമായാണ്​ താരത്തെ ഈ കോലത്തിൽ കാണേണ്ടി വന്നതെന്ന്​ ചിലർ പറയുന്നു. ​പല മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾ കാലം ചെല്ലുംതോറും ആയിത്തീരുന്ന രൂപമാറ്റത്തെ കാണിക്കാൻ താരത്തിൻെറ രണ്ട്​ ചിത്രങ്ങൾ ഉപയോഗിക്കുന്നു. ലോക്​ഡൗൺ കാലം ധോണിക്ക് 15 വയസിലധികം പ്രായക്കൂടുതൽ തോന്നിക്കുന്നുണ്ടെന്നാണ്​ ഒരാൾ സൂചിപ്പിക്കുന്നത്​. ​

 
 

Tags:    
News Summary - MS Dhoni's new appearance in new instagram video with siva dhoni inspires memes on social media- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.