Posted On
date_range Updated On
date_range ധോണിയും ഝാർഖണ്ഡ് ടീമംഗങ്ങളും താമസിച്ച ഹോട്ടലിൽ തീപിടിത്തം
ന്യൂഡൽഹി: മഹേന്ദ്രസിങ് ധോണിയും ഝാർഖണ്ഡ് ടീമംഗങ്ങളും താമസിച്ച ദ്വാരക ഹോട്ടലിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടുകൂടിയാണ് തീപിടിച്ചത്. ധോണിയെയും ടീമംഗങ്ങളെയും സുരക്ഷിതരായി പുറത്തെത്തിച്ചു. പാലം ഗ്രൗണ്ടിൽ പശ്ചിമ ബംഗാളുമായി വിജയ്ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിനായി ഹോട്ടൽ വിടാനിരിക്കെയാണ് തീപിടുത്തമുണ്ടായത്. താരങ്ങളുടെ വസ്ത്രങ്ങളും ഉപകരണങ്ങളും ഹോട്ടലിനുള്ളിൽ പെട്ടതിനാൽ മത്സരം ശനിയാഴ്ചയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.