ധർമശാല: ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ മറക്കാനാഗ്രഹിക്കുന്ന ഒരേടാണ് ധർമശാലയിലെ ഒന്നാം ഏകദിനം. ക്രിക്കറ്റ് ചരിത്രത്തിലേക്ക് നാണക്കേടിെൻറ ഒരു റെക്കോർഡ് ചേർക്കുമായിരുന്ന ഇന്ത്യയെ രക്ഷിച്ചതാവെട്ട ഫോമൗട്ടിെൻറ പേരിൽ വിമർശനം നേരിട്ട് കൊണ്ടിരിക്കുന്ന മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനി.
എന്നാൽ ഒന്നാം ഏകദിനത്തിലെ ധോനി ചരിതം അവിടെ അവസാനിക്കുന്നില്ല. ഡി.ആർ.എസ് എന്ന റിവ്യൂ സംവിധാനം ക്രിക്കറ്റിലേക്ക് കൊണ്ടു വന്നതിന് ശേഷം അത് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് മഹി. ഡിസിഷൻ റിവ്യൂ സിസ്റ്റം എന്നറിയപ്പെടുന്ന ഡി.ആർ.എസ് ശരിക്കും ‘ധോനി റിവ്യൂ സിസ്റ്റ’മാണെന്ന് പറയുന്നവരുണ്ട്. അതിനെ അന്വർത്ഥമാക്കുന്ന ഒരു സംഭവവും ഇന്നലെ നടന്നു.
ധർമശാലയിൽ ലങ്കൻ ബൗളർമാർ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ നിരനിരയായി മടക്കി അയച്ചു കൊണ്ടിരിക്കുന്ന സമയം. സ്കോർ, 88 ന് എട്ട് എന്ന ദയനീയ നിലയിലും. വാലറ്റത്തുള്ള ജസ്പ്രീത് ബുംറയെ കൂട്ടി സ്േകാർ 100 കടത്താനുള്ള ശ്രമത്തിലായിരുന്നു ധോനി. സചിത് പതിരനയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങിയ ബുംറയുടെ വിക്കറ്റിന് വേണ്ടി ലങ്കൻ താരങ്ങൾ വലിയ വായിൽ അപ്പീൽ മുഴക്കാൻ തുടങ്ങി, എന്നാൽ അംപയറിനേക്കാർ മുമ്പ് കൈ ഉയർത്തിയത് ധോനിയായിരുന്നു. ‘െഎ നീഡ് ഡി.ആർ.എസ്’, വിഷയം തേർഡ് അംപയർ വിശദമായി പരിശോധിച്ചപ്പോൾ, പന്ത് ലൈനിന് പുറത്താണെന്ന് മനസ്സിലാക്കി ഒൗട്ടല്ലെന്ന് വിധിച്ചതോടെ ബുംറ സേഫ്.
— Amrit Mann (@iAmritMann) December 11, 2017
സ്റ്റേഡിയത്തിനകത്തും പുറത്തുമിരുന്ന് കളി കാണുന്ന ക്രിക്കറ്റ് പ്രേമികൾ കോരിത്തരിച്ച രംഗമായിരുന്നു അത്. ഗാലറിയിരുന്നവർ ആരവം മുഴക്കി മുൻ ക്യാപ്റ്റൻ കൂളിനെ അഭിനന്ദിച്ചു. ട്വിറ്ററക്കമുള്ള സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ തോൽവിയേക്കാൾ ചർച്ച ചെയ്യപ്പെട്ടതും, മഹേന്ദ്ര സിങ് ധോനിയും അദ്ദേഹത്തിെൻറ ഇന്നിങ്സുമായിരുന്നു.
DRS by @msdhoni before ump raised the finger. @cricketaakash said Dhoni Review System (DRS), very well said. Boss of the ODIs for a reason a href="https://twitter.com/hashtag/INDvSL?src=hash&ref_src=twsrc^tfw">#INDvSL pic.twitter.com/m50If2q7ws
— Mitul Srivastava (@im_Ms7) December 11, 2017
ഡി.ആർ.എസ് ധോനിയോളം നന്നായി ഉപയോഗപ്പെടുത്താൻ അറിയുന്ന മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. റിവ്യൂ സംവിധാനം ഉപയോഗിക്കുേമ്പാൾ പതറുന്ന മറ്റ് ഇന്ത്യൻ താരങ്ങളെ അപേക്ഷിച്ച് മുൻ ക്യാപ്റ്റൻ കൂൾ അത് ആവിശ്യമുള്ളപ്പോൾ ഒക്കെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
#INDvsSL thats the DRS - Dhoni Review System of the match. pic.twitter.com/lWUL8fm3K1
— Funky (@Funkiest62) December 10, 2017
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.