മു​ഹ​മ്മ​ദ്​ ഷ​ഹ്​​സാ​ദി​ന്​ അ​നി​ശ്ചി​ത​കാ​ല വി​ല​ക്ക്​

കാ​ബൂ​ൾ: വെ​ടി​ക്കെ​ട്ട്​ ഒാ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ മു​ഹ​മ്മ​ദ്​ ഷ​ഹ്​​സാ​ദി​നെ അ​ഫ്​​ഗാ​നി​സ്​​താ​ ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ബോ​ർ​ഡി​​െൻറ അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​​ ന​ട​പ​ടി.

ലോ​ക​ക​പ്പി​നി​ടെ ന​ട​ത്തി​യ അ​ച്ച​ട​ക്ക ലം​ഘ​നം സം​ബ​ന്ധി​ച്ച്​ വി​വ​ര​ങ്ങ​ൾ ആ​രാ​യാ​ൻ ബോ​ർ​ഡി​​െൻറ സ​മി​തി​ക്കു മു​ന്നി​ൽ ഷ​ഹ്​​സാ​ദ്​ ഹാ​ജ​രാ​യി​രു​ന്നി​ല്ല. പാ​കി​സ്​​താ​​നി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​ണ്​ ഷ​ഹ്​​സാ​ദ് ജ​നി​ച്ച​ത്.​

പെ​ഷാ​വ​റി​ലെ പ്രാ​ദേ​ശി​ക ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ ക​ളി​ച്ച്​ മു​മ്പും വി​വാ​ദ​ങ്ങ​ളി​ൽ ചെ​ന്നു​പെ​ട്ട ഷെ​ഹ്​​സാ​ദി​നോ​ട്​ അ​ഫ്​​ഗാ​നി​ൽ സ്ഥി​ര​താ​മ​സ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​രാ​ർ റ​ദ്ദാ​ക്കു​മെ​ന്നും ബോ​ർ​ഡ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Mohammad Shahzad suspended for an indefinite period by Afghanistan Cricket Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT