?????? ???????????? ????????? ????? ???????? ?????????? ?????????

രണ്ടാം ടെസ്​റ്റിലും മായങ്കിന്​ സെഞ്ച്വറി, ഇന്ത്യ ശക്​തമായ നിലയിൽ

പുണെ: ആദ്യ ടെസ്​റ്റൽ നിർത്തിയിടത്തു നിന്നും മായങ്ക്​ അഗർവാൾ തുടങ്ങി. പതിവുപോലെ രോഹിത്​ ശർമ ഉജ്ജവലമായ ഒരു മത്സരത്തിനു ശേഷമുള്ള സ്വതസിദ്ധമായ ആലസ്യത്തിലുമായി. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയാക​ട്ടെ ആദ്യ കളിയിലെ പിഴവുകൾ പരിഹരിച്ച്​ ബാറ്റേന്തുന്നു. കഗീസോ റബാദ വിക്കറ്റുകൾ പിഴുതു മുന്നേറുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്​റ്റിൻെറ ആദ്യ ദിവസത്തെ കളിയെ ഇങ്ങനെ ആറ്റിക്കുറുമ്പോൾ ഇന്ത്യൻ സ്​കോർ മുന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 273 എന്ന ശക്​തമായ നിലയിലാണ്​.

ആദ്യ ടെസ്​റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്ത ആത്​മവിശ്വാസവുമായി രണ്ടം ടെസ്​റ്റിനിറങ്ങിയ ഇന്ത്യ​ സ്​കോർ ബോർഡിൽ 25 റൺസ്​ കുറിച്ചപ്പോൾ തന്നെ കഴിഞ്ഞ ടെസ്​റ്റിലെ രണ്ട്​ ഇന്നിങ്​സിലും സഞ്ച്വറി കുറിച്ച രോഹിത്​ ശർമയെ നഷ്​ടമായത്​ ഞെട്ടിച്ചുകളഞ്ഞു. റബദയുടെ പന്തിൽ വിക്കറ്റ്​ കീപ്പർ ക്വിൻറൻ ഡി കോക്​ പിടിച്ച്​ പുറത്താകുമ്പോൾ 35 പന്തിൽ 14 റൺസ്​ മാത്രമായിരുന്നു രോഹിതിൻെറ സംഭാവന. പക്ഷേ, മറുവശത്ത്​ മായങ്ക്​ അഗർവാൾ ഉറച്ചുതന്നെയായിരുന്നു. കൂട്ടിന്​ ചേതേശ്വർ പൂജാരയെ കിട്ടിയതോടെ ആദ്യ ടെസ്​റ്റിൻെറ മൂഡിലേക്ക്​ മായങ്ക്​ മാറുന്ന കാഴ്​ചയാണ്​ എം.സി.എ സ്​റ്റേഡിയം കണ്ടത്​...

ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 77 റൺസുമായാണ്​ ഇന്ത്യ ലഞ്ചിനു പിരിഞ്ഞത്​. ഭക്ഷണ ശേഷം കളി പുനരാരംഭിച്ചപ്പോൾ മായങ്ക്​ 112 പന്തിൽ നിന്ന്​ അർധ സെഞ്ച്വറി കുറിച്ചു. വൈകാ​തെ ചേതേശ്വർ പൂജാര 107 പന്തിൽ നിന്ന്​ അർധ സെഞ്ച്വറി കടന്നു.
112 പന്തിൽ 58 റൺസെടുത്ത പൂജാരയെ ഫാഫ്​ ഡുപ്ലസിസിൻെറ കൈയിൽ എത്തിച്ച്​ വീണ്ടു റബദ ആഞ്ഞടിച്ചു.

മായങ്കിന്​ കൂട്ടായി ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി വന്നതോടെ കളി മാറി. 183 പന്തിൽ സീസണ​ിലെ രണ്ടാമത്തെ സെഞ്ച്വറി പൂർത്തിയാക്കി മായങ്ക്​ അഗർവാൾ ഓപ്പണിങ്ങിൽ ഒരിക്കൽ കൂടി താൻ തന്നെ അനുയോജ്യൻ എന്നു തെളിയിച്ചു. സ്​കോർ 198ൽ ഡ്രിങ്ക്​സിനു മുമ്പായി മായങ്കിനെ പുറത്താക്കി റബാദ വിക്കറ്റ്​ നേട്ടം മൂന്നാക്കി. ഫാഫ്​ ഡുപ്ലസിസിനു തന്നെയായിരുന്നു ക്യാച്​.

തുടർന്ന്​ നാലാം വിക്കറ്റിൽ കോഹ്​ലിയും അജിൻക്യ രഹാനെയും നഷ്​ടങ്ങളില്ലാതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു. കരിയറിലെ 23ാമത്തെ അർധ സെഞ്ച്വറിയുമായി 105 പന്തിൽ 63 റൺസോടെ കോഹ്​ലിയും 70 പന്തിൽ 18 റൺസുമായി അജിൻക്യ രഹാനെയുമാണ്​ ക്രീസിൽ.

18.1 ഓവറിൽ 48 റൺസ്​ വഴങ്ങിയാണ്​ കഗീസോ റബാദ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയത്​.

Tags:    
News Summary - Mayank Agarwal scored second centuary in second test against south africa - cricket News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT