Posted On
date_range Updated On
date_range പരിക്ക്; ഗുപ്റ്റിലിന് ട്വൻറി20യും നഷ്ടം
വെലിങ്ടൺ: പരിശീലനത്തിനിടെ പരിക്കേറ്റ ന്യൂസിലൻഡ് ഒാപണർ മാർട്ടിൻ ഗുപ്റ്റിലിന് ഇന്ത്യക്കെതിരായ ട്വൻറി20 പരമ്പരയും നഷ്ടമാകും. പുറംവേദന പൂർണമായും ഭേദമാകാത്തതിനെത്തുടർന്നാണ് താരത്തിനെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽനിന്ന് ഒഴിവാക്കിയത്.
ഫെബ്രുവരി 13ന് തുടങ്ങുന്ന ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഗുപ്റ്റിലിന് പകരം മികച്ച ഫോമിൽ കളിക്കുന്ന ജിമ്മി നീഷാമിനെ ടീമിൽ ഉൾപ്പെടുത്തി. ബുധനാഴ്ച വെലിങ്ടണിലാണ് ആദ്യ ട്വൻറി20 മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.