പരിക്ക്​ ഗുരുതരമല്ല; മാർക്​ വുഡ്​ ​േലാകകപ്പ്​ കളിക്കും

ലണ്ടൻ: ആസ്​ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ പരിക്കേറ്റ ഇംഗ്ലീഷ്​ താരം മാർക്​ വുഡ്​ ലോകകപ്പ്​ കളിക്കും. കാ ലിനേറ്റ പരിക്ക്​ ഗുരുതരമല്ലെന്ന്​ ഡോക്​ടർമാർ അറിയിച്ചതോടെയാണ്​ താരം കളിക്കുമെന്ന്​ ഉറപ്പായത്​. എന്നാൽ, അഫ്​ഗാനിസ്​താനെതിരായ സന്നാഹമത്സരത്തിൽ വുഡ്​ പന്തെറിഞ്ഞിട്ടില്ല.

പൂർണ ഫിറ്റ്​നസ്​ കൈവരിക്കാതെ ആദ്യ മത്സരത്തിൽതന്നെ താരത്തിന്​ ഇറങ്ങാനാവുമോയെന്ന കാര്യം വ്യക്​തമല്ല. ഇംഗ്ലീഷ്​ നിരയിലെ അതിവേഗ ബൗളറാണ്​ മാർക്​ വുഡ്​. 30ന്​ ദക്ഷണാഫ്രിക്കക്കെതിരെയാണ്​ ആതിഥേയരായ ഇംഗ്ലണ്ടി​​​െൻറ ആദ്യ മത്സരം.


Tags:    
News Summary - mark wood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.