മാർക്ക്​ ബൗച്ചർ ദക്ഷിണാഫ്രിക്കൻ കോച്ചാകും

ജൊഹാനസ്​ബർഗ്​: ക്രിക്കറ്റ്​ ബോർഡ്​ ഡയറക്​ടറായി ചുമതലയേറ്റതിനു​ പിന്നാലെ സഹതാരമായിരുന്ന മാർക്ക്​ ബൗച്ചറെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ ടീമി​​െൻറ പരിശീലകനായി അവരോധിക്കാനൊരുങ്ങുകയാണ്​ ഗ്രെയിം സ്​മിത്ത്​. ഇനോഹ്​ എൻക്വേയിൽ നിന്നാണ്​ ടീമി​​െൻറ കടിഞ്ഞാൺ ബൗച്ചർ ഏറ്റെടുക്കുന്നത്​.

ഇന്ത്യൻ പര്യടനത്തിൽ കോച്ചായിരുന്ന എൻ​േക്വക്ക്​ കീഴിൽ പ്രോട്ടീസ്​ ട്വൻറി20 പരമ്പര സമനിലയിലാക്കിയെങ്കിലും ടെസ്​റ്റ്​ പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങി. ആഭ്യന്തര ക്രിക്കറ്റിൽ പരിശീലിപ്പിക്കുന്ന ടൈറ്റൻസി​െന കിരീട വിജയങ്ങളിലേക്ക്​ നയിച്ചതും ബൗച്ചറിൽ ബോർഡി​​െൻറ കണ്ണുടക്കാനിടയാക്കി. മുൻ ഓൾറൗണ്ടർ ജാക്വിസ്​ കാലിസ്​ ബാറ്റിങ്​ കോച്ചായി എത്തുമെന്നും റിപ്പോർട്ടുണ്ട്​.
Tags:    
News Summary - Mark Boucher set to be interim coach of South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.