Posted On
date_range Updated On
date_range ചൂടൻ കോച്ചുമാർക്ക് മഞ്ഞ-ചുവപ്പ് കാർഡുകൾ വരുന്നു
ലണ്ടൻ: എഫ്.എ കപ്പിലും ലീഗ് കപ്പിലും പുതിയ നിയമവുമായി ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ. മത്സരത്തിനിടെ പരിധി വിട്ട് പ്രതികരിക്കുന്ന കോച്ചുമാർക്ക് മഞ്ഞ-ചുവപ്പ് കാർഡുകൾ ലഭിക്കും.
2018-19 സീസണിലേക്കാണ് ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷെൻറ പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ ചുവടുവെപ്പ്. പ്രീമിയർ ലീഗിൽ പുതിയ നിയമം പിന്നീട് നടപ്പിലാക്കിയേക്കും.
നിലവിൽ അപമര്യാദയോടെ െപരുമാറുന്ന മനേജർമാരെ റഫറി വാക്കാൽ പറഞ്ഞയക്കുന്നതാണ് രീതി. പുതിയ നിയമം എത്തുന്നതോടെ താരങ്ങൾക്ക് നൽകുന്നതു പോലെ മാനേജർമാർക്കും മഞ്ഞക്കാർഡും ചുവപ്പുകാർഡും കാണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.