Posted On
date_range Updated On
date_range ക്യാച്ചിൽ റെക്കോഡിട്ട് ലോകേഷ് രാഹുൽ
ലണ്ടൻ: ബാറ്റുെകാണ്ട് ഒന്നും ചെയ്യാനാകുന്നില്ലെങ്കിലും ചോരാത്ത ൈകകളുടെ ബലത്തിൽ ഇംഗ്ലണ്ടിനെതിരായ െടസ്റ്റ് പരമ്പരയിൽ റെക്കോഡിട്ടിരിക്കുകയാണ് ഇന്ത്യൻ താരം ലോകേഷ് രാഹുൽ. അഞ്ചാം ടെസ്റ്റിെൻറ രണ്ടാം ദിനം സ്റ്റുവർട്ട് ബ്രോഡിനെ ൈഡവിങ് ക്യാച്ചിലൂടെ പുറത്താക്കിയ രാഹുൽ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ 13 ക്യാച്ചുകൾ സ്വന്തമാക്കുന്ന ആദ്യ ഫീൽഡറായി മാറി.
രാഹുൽ ദ്രാവിഡിനു ശേഷം ഒരു പരമ്പരയിൽ 13 ക്യാച്ചുകൾ നേടുന്ന ഇന്ത്യൻ താരംകൂടിയാണ് രാഹുൽ. 2004-05 കാലയളവിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യയിൽ നടന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലായിരുന്നു ദ്രാവിഡിെൻറ ഇൗ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.