Posted On
date_range Updated On
date_range ലീഗ് കപ്പ്: ലിവര്‍പൂളിന് തോല്‍വി; മാഞ്ചസ്റ്റര്‍ x സതാംപ്ടന്‍ ഫൈനല്‍
ലണ്ടന്‍: ലീഗ് കപ്പ് സെമിയിലെ രണ്ടാം പാദത്തിലും തോല്‍വി വഴങ്ങിയ ലിവര്‍പൂള്‍ ഫൈനല്‍ കാണാതെ പുറത്ത്. സതാംപ്ടനോട് ആദ്യ പാദത്തില്‍ എവേ ഗ്രൗണ്ടില്‍ തോറ്റ യുര്‍ഗന്‍ ക്ളോപ്പിന്‍െറ കുട്ടികള്‍, സ്വന്തം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദത്തിലും 1-0ത്തിന് കീഴടങ്ങി. ഇരു പാദങ്ങളിലുമായി 2-0ത്തിന്‍െറ ജയവുമായി സതാംപ്ടന്‍ ഫൈനലില്‍ കടന്നു. മറുവശത്ത് ഹൊസെ മൗറീന്യോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹള്‍സിറ്റിയോട് 2-1ന് തോറ്റെങ്കിലും ആദ്യപാദത്തിലെ മികവില്‍ (2-0) കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഇരുപാദങ്ങളിലുമായി 3-2ന് വിജയിച്ചാണ് മാഞ്ചസ്റ്റര്‍ ഫൈനലിലേക്ക് കുതിച്ചത്. ഷെയ്ന്‍ ലോങ്ങാണ് സതാംപ്ടന്‍െറ വിജയഗോള്‍ നേടിയത്. ടോം ഹണ്ടില്‍സ്റ്റണ്‍ (35), ഒമര്‍ നിസെ (85) എന്നിവര്‍ ഹള്‍സിറ്റിക്കായി ഗോള്‍ നേടി. 66ാം മിനിറ്റില്‍ പോള്‍ പോഗ്ബ യുനൈറ്റഡിനായി സ്കോര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.