Posted On
date_range Updated On
date_range ഇന്ത്യക്കെതിരായ ട്വൻറി20 നരെയ്നും പൊള്ളാർഡും വിൻഡീസ് ടീമിൽ
സെൻറ് ജോൺസ് (ആൻറിഗ്വ): ഇന്ത്യക്കെതിരായ ട്വൻറി20 പരമ്പരക്കുള്ള വിൻഡീസ് ടീമിലേക്ക് സുനിൽ നരെയ്നെയും കീറൺ പൊള്ളാർഡിനെയും തിരിച്ചുവിളിച്ചു. മൂന്നു മത്സര പരമ്പരയിലെ ആദ്യ രണ്ടു കളികൾക്കുള്ള 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പർ ആൻറണി ബ്രാംബ്ൾ ആണ് ഏക പുതുമുഖം.
കാർലോസ് ബ്രാത്വെയ്റ്റ് തന്നെയാണ് നായകൻ. ക്രിസ് ഗെയ്ൽ ടീമിലില്ല. കാനഡയിലെ ജി.ടി20യിൽ കളിക്കാൻ പോകുന്നതിനാൽ പരിഗണിക്കേണ്ടതില്ലെന്ന് ഗെയ്ൽ സെലക്ഷൻ കമ്മിറ്റിയിയെ അറിയിച്ചിരുന്നു. ലോകകപ്പിനിടെ പരിക്കേറ്റ ആന്ദ്രെ റസലിെൻറ പരിക്ക് പൂർണമായും ഭേദമായാൽ മാത്രേമ കളിക്കൂ. ആദ്യ രണ്ട് ട്വൻറി20കൾ ഫ്ലോറിഡയിലെ ബ്രോവാർഡ് കൗണ്ടി സ്റ്റേഡിയത്തിലാണ് അരങ്ങേറുക. മൂന്നാം മത്സരം ഗയാനയിലെ നാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ടീം: കാർലോസ് ബ്രാത്വെയ്റ്റ് (ക്യാപ്റ്റൻ), സുനിൽ നരെയ്ൻ, കീമോ പോൾ, ഖാരി പിയറെ, കീറൺ പൊള്ളാർഡ്, നികോളസ് പൂരാൻ, റോവ്മാൻ പവൽ, ആന്ദ്രെ റസൽ, ഒഷെയ്ൻ തോമസ്, ആൻറണി ബ്രാംബ്ൾ, ജോൺ കാംപെൽ, ഷെൽഡൺ കോട്രൽ, ഷിംറോൺ ഹെറ്റ്മെയർ, എവിൻ ലൂയിസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.