Posted On
date_range Updated On
date_range സാഹക്ക് പകരം ദിനേശ് കാർത്തികിനെ ടീമിൽ ഉൾപ്പെടുത്തി
സെഞ്ചൂറിയൻ: പേശിക്ക് പരിക്കേറ്റ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിലും കളിക്കില്ല. സാഹക്ക് പകരം ദിനേശ് കാർത്തികിനെ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ സാഹക്ക് പകരം രണ്ടാം ടെസ്റ്റിൽ പാർഥിവ് പേട്ടലാണ് കളിക്കുന്നത്. ആദ്യ ടെസ്റ്റിൽ വിക്കറ്റിന് പിന്നിൽ പത്തു പേരെ പുറത്താക്കി സാഹ പുതിയ റെേക്കാഡിട്ടിരുന്നു. ജനുവരി 24 നാണ് മൂന്നാം ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.