Posted On
date_range Updated On
date_range ആരാധകർക്കരികിലെത്തി നന്ദിപറഞ്ഞു; വില്യംസണ് കൈയടി
മെൽബൺ: ക്രിക്കറ്റിനെ ജെൻറിൽമാൻസ് ഗെയിം എന്നു വിളിക്കുന്നവർക്കുള്ള ജീവനുള്ള ഉദാഹരണമാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. അക്കാര്യം പലപ്പോഴും അദ്ദേഹം തെളിയിച്ചതുമാണ്.
ഞായറാഴ്ച ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ വൻ തോൽവി വഴങ്ങി പരമ്പര കൈവിട്ട ശേഷം സ്റ്റേഡിയത്തിൽ ആരാധകക്കൂട്ടത്തിനരികിലെത്തി അവർക്ക് നന്ദിപറയുന്ന വിഡിയോയാണ് കെയ്നിനെ വീണ്ടും താരമാക്കുന്നത്.
തോൽവികൾക്കിടയിലും ടീമിനൊപ്പം സഞ്ചരിച്ച് അകമഴിഞ്ഞ പിന്തുണ നൽകുന്ന ആരാധകരെ അദ്ദേഹം അഭിനന്ദിച്ചു. ഏതാനും നിമിഷങ്ങൾ നീണ്ട വില്യംസണിെൻറ വാക്കുകളെ നീണ്ട കരഘോഷത്തോടെയാണ് ആരാധകർ വരവേറ്റത്.
A touch of class from Kane Williamson, who goes out of his way to thank the travelling New Zealand fans at the MCG
— Cricket Shouts (@crickshouts) December 29, 2019
via @TheACCnz pic.twitter.com/GY5uBfNV4M
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.