ലണ്ടൻ: ‘ക്രിക്കറ്റിനിത് നാണക്കേടാണ്. എങ്കിലും നിയമം ഏപ്പോഴും നിയമമാണല്ലോ’ -കിരീട ം തട്ടിത്തെറിപ്പിച്ച വിവാദ ഒാവർ ത്രോയെ കുറിച്ചുള്ള ചോദ്യത്തിന് പതിവുപോലെ പക്വ തയാർന്ന മറുപടിയുമായി കിവീസ് നായകൻ കെയ്ൻ വില്യംസൺ. ഫൈനലിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
‘മാനസികമായി എല്ലാവരും നിരാശയിലാണ്. ഈ ഘട്ടത്തില്‍ പരാജയം അംഗീകരിക്കുക എന്നത് വിഷമകരമാണ്. പക്ഷേ, അതാണ് യാഥാർഥ്യം. ടീമിെൻറ ഭാഗത്തുനിന്നുണ്ടായ വലിയ ശ്രമത്തെ അഭിനന്ദിക്കുന്നു. സ്റ്റോക്ക്സിെൻറ ബാറ്റില്‍ തട്ടി ആ പന്ത് ബൗണ്ടറി ആയത് ക്രിക്കറ്റിനെ സംബന്ധിച്ച് നാണക്കേടാണ്. ആ സമയത്ത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അത്. പക്ഷേ, നിയമം എപ്പോഴും നിയമമാണ്. അതു നമ്മള് അംഗീകരിക്കണം. മത്സരം തുടങ്ങുന്നതിനുമുമ്പ് ഇങ്ങനെയാണ് നിയമം എന്ന് നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ’ -വില്യംസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.