ഇന്ത്യൻ ടീം സന്തുലിതം; ഇത്തവണ ഫേവറിറ്റുകളില്ല- ​ജോണ്ടി റോഡ്​സ്​

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഏറെ സന്തുലിതമാണ്​. എന്നാൽ, ലോകകപ്പിൽ ഫേവറിറ്റുകളില്ല -പറയുന്നത്​ മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്​സ്​. മുംബൈ ട്വൻറി20 ലീഗിൽ നമോ ബന്ദ്ര ബ്ലാസ്​റ്റേഴ്​സി​​​െൻറ ഫീൽഡിങ്​ കോച്ചായി ഇന്ത്യയിൽ എത്തിയതാണ്​ ദക്ഷിണാഫ്രിക്കയുടെ മുൻ പറക്കും ഫീൽഡർ. ‘‘മികച്ച 15 പേരുമായാണ്​ ഇന്ത്യയെത്തുന്നത്​ എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഇന്ത്യയെ​പ്പോലെ സന്തുലിതമായ ആറോളം മറ്റു ടീമുകളുമുണ്ട്​.

അവരിൽനിന്ന്​ മികച്ച 11 പേരെ തിരഞ്ഞെടുത്ത്​ ടീമി​നെ ഒരുക്കുന്നവർ കപ്പ്​ ജയിക്കും. റൗണ്ട്​ റോബിൻ മത്സരങ്ങളിൽ എല്ലാ ടീമുകളും എല്ലാവരോടും ഏറ്റുമു​േട്ടണ്ടതിനാൽ സെമിഫൈനലിസ്​റ്റുകളെപ്പോലും പ്രവചിക്കാനാവില്ല’’ -ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു. ഹാർദിക്​ പാണ്ഡ്യ, ജസ്​പ്രീത്​ ബുംറ എന്നിവരായിരിക്കും ഇൗ ലോകകപ്പിൽ ഇന്ത്യയിൽനിന്നുള്ള ശ്രദ്ധേയ താരങ്ങളെന്നും ജോണ്ടി റോഡ്​സ്​ പറഞ്ഞു.

Tags:    
News Summary - jonty rhodes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT