ഒരു കയ്യബദ്ധം, നാറ്റിക്കരുത്​; കോഹ്​ലിയെ പുറത്താക്കിയ ജഡേജയുടെ നോട്ടം VIDEO

പൂണെ: തുടർതോൽവി കൊണ്ട്​ നാണം കെടുന്ന റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരും പ്ലേഒാഫിലേക്ക്​ കുതിക്കുന്ന ചെന്നൈ സൂപ്പർ കിങ്​സും തമ്മിലുള്ള ജീവൻമരണ പോരാട്ടമായിരുന്നു ഇന്ന്​ മഹാരാഷ്​ട്ര ക്രിക്കറ്റ്​ സ്റ്റേഡിയത്തിൽ നടന്നത്​. കളി ബാംഗ്ലൂർ തോറ്റ്​ തുന്നംപാടിയിരുന്നു. 

എന്നാൽ ഇന്നത്തെ മാച്ചിൽ ചിരി പടർത്തിയ ഒരു സംഭവമുണ്ടായി. 11 പന്തിൽ എട്ട്​ റൺസുമായി നിൽകുന്ന ബാംഗ്ലൂർ നായകൻ വിരാട്​ കോഹ്​ലിയെ ജഡേജ ക്ലീൻ ബൗൾഡാക്കി. അപകടകാരിയായ ബാറ്റ്​സ്​മാനെ പുറത്താക്കിയ സന്തോഷം ​പ്രകടിപ്പിക്കുന്നതിന്​ പകരം ജഡ്ഡു ചെറിയൊരു ഭീതിയോടെ കൈ​ തലയിൽ ​വെച്ച്​ ഒളികണ്ണിട്ട്​ കോഹ്​ലിയെ നോക്കുകയാണുണ്ടായത്​.

‘ഒര​ു അബദ്ധം പറ്റി’ എന്ന്​ പറയുന്ന തരത്തിലുള്ള ജഡ്ഡുവി​​​െൻറ ആ നോട്ടം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കാൻ അധികസമയം വേണ്ടിവന്നില്ല. പതിവ്​ പോലെ സർ ജഡേജ ട്രോളുകൾ നിറയുകയാണ്​ ഫേസ്​ബുക്കിലും ട്വിറ്ററിലും.

Full View

Tags:    
News Summary - jadeja takes kohlis wicket-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.