ഇർഫാനും കൈഫും മിന്നി; ഇന്ത്യൻ ലെജൻഡ്​സിന്​ രണ്ടാംജയം

മുംബൈ: ​31 പന്തിൽ 57റൺസുമായി തകർത്തടിച്ച ഇർഫാൻ പത്താ​​െൻറയും 47 റ​ൺസെടുത്ത മുഹമ്മദ്​ കൈഫി​​െൻറയും കരുത്തിൽ ഇന്ത ്യൻ ലെജൻഡ്​സിന്​ രണ്ടാംജയം. ​ തിലകരത്​ന ദിൽഷൻ നയിച്ച ശ്രീലങ്ക ലെജൻഡ്​സിനെ അഞ്ചു വിക്കറ്റിനാണ്​ തോൽപിച്ചത്​. ആദ്യ ബാറ്റ്​ ചെയ്​ത ശ്രീലങ്ക എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ 138 റൺസെടുത്തു. ദിൽഷനും (23) കപുഗദേരയും (23) ആയിരുന്നു ടോപ്​ സ​്​കോറർമാർ.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക്​ നായകൻ സചിൻ ടെണ്ടുൽകറെയും (0) വീരേന്ദർ സെവാഗിനെയും (3) യുവരാജ്​ സിങ്ങിനെയും (1) എളുപ്പം നഷ്​ടമായെങ്കിലും ഇർഫാൻ പത്താനും മുഹമ്മദ്​ കൈഫും മുന്നിൽനിന്നും നയിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞുവീശിയ ഇർഫാൻ മൂന്ന്​ സിക്​സും ആറ്​ ബൗണ്ടറിയുമായി പഴയകാല വെടിക്കെട്ട്​ ഓർമിപ്പിച്ചു. ഇന്ന്​ വിൻഡീസ്​-ദക്ഷിണാഫ്രിക്ക ലെജൻഡ്​സ്​ ഏറ്റുമുട്ടും.

Tags:    
News Summary - irfan pathan kaif india legends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.