Posted On
date_range Updated On
date_range ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ജെ.എൻ.യുവിൽ ഇറാനിയൻ വിദ്യാർത്ഥിക്ക് മർദനം
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യാ- പാക് മത്സരത്തിനു പിന്നാലെ ഡൽഹി ജെ.എൻ.യുവിൽ ഇറാനിയൻ വിദ്യാർത്ഥിക്ക് നേരെ എ.ബി.വി.പി ആക്രമണം. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ പാകിസ്താനെതിരായ ഇന്ത്യയുടെ വിജയം പടക്കം പൊട്ടിച്ചും മറ്റും എബിവി.പി പ്രവർത്തകർ ആഘോഷിച്ചെന്നും ഇത് വഴി പോയ തന്നെ കാരണമൊന്നുമില്ലാതെ മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിയുടെ പരാതി. പത്തോളം വരുന്ന സംഘമാണ് മർദിച്ചത്.എ.ബി.വി.പി പ്രവർത്തകർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പരാതി ഇതിനകം സോഷ്യൽമിഡിയകളിൽ വ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാർത്ഥി മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.
വിദ്യാർത്ഥിയുടെ പരാതി (സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.