Posted On
date_range Updated On
date_range ഇറാനി ട്രോഫി: വിദർഭ 800; െറസ്റ്റ് ഒാഫ് ഇന്ത്യ ആറിന് 236
നാഗ്പുർ: ഇറാനി ട്രോഫി ക്രിക്കറ്റിൽ വിദർഭയുടെ കൂറ്റൻ സ്കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ െറസ്റ്റ് ഒാഫ് ഇന്ത്യക്ക് തകർച്ച. 800 റൺസിെൻറ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ നാലാം ദിനം കളത്തിലിറങ്ങിയ റെസ്റ്റ് ഒാഫ് ഇന്ത്യ ആറിന് 236 എന്ന നിലയിലാണ്.
ജി.എച്ച്. വിഹാരി (81), ജയന്ത് ഉനദ്കട്ട് (62) എന്നിവരാണ് ക്രീസിൽ. ഒാപണർ പൃഥ്വി ഷാ (51) മികച്ച തുടക്കം നൽകിയെങ്കിലും പിന്നീടെത്തിയവർ തകരുകയായിരുന്നു. വസീം ജാഫറിെൻറ ഡബ്ൾ സെഞ്ച്വറിയും (286), ഗണേഷ് സതീഷ് (120), അപുർവ് വംഖാഡെ (157*) എന്നിവരുടെ സെഞ്ച്വറിയും കൂടിച്ചേർന്നതോടെയാണ് വിദർഭ കൂറ്റൻ സ്കോർ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.