​െഎ.​പി.​എ​ൽ മാ​തൃ​ക​യി​ൽ വ​നി​ത ട്വ​ൻ​റി20 ടൂ​ർ​ണ​മെൻറ്; പ്ര​ദ​ർ​ശ​ന മ​ത്സ​രം മേ​യ്​ 22ന്​

ന്യൂ​ഡ​ൽ​ഹി: ​െഎ.​പി.​എ​ൽ പ്ലേ​ഒാ​ഫി​നു മു​മ്പാ​യി​ വ​നി​ത​ക​ൾ​ക്കാ​യി പ്ര​ദ​ർ​ശ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മേ​യ്​ 22നാ​ണ്​  െഎ.​പി.​എ​ൽ ഇ​ല​വ​ൻ, ബി.​സി.​സി.​െ​എ ഇ​ല​വ​ൻ  ടീ​മു​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ മ​ത്സ​രം. ഒാ​രോ ടീ​മി​ലും നാ​ല്​ വി​ദേ​ശ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തും. ​ഇ​രു ടീ​മു​ക​ളി​ലാ​യി 10 വി​ദേ​ശ താ​ര​ങ്ങ​ളെ​യും 20 ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ക്കും. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ  ദേ​ശീ​യ സെ​ല​ക്ട​ര്‍മാ​രാ​ണ് തീ​രു​മാ​നി​ക്കു​ക.

മും​ബൈ വാം​ഖ​ഡെ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഉ​ച്ച​ക്ക്​  2.30നാ​ണ്​ മ​ത്സ​രം. സ്​​റ്റാ​ർ സ്​​പോ​ർ​ട്​​സി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. ​െഎ.​പി.​എ​ൽ മാ​തൃ​ക​യി​ൽ വ​നി​ത ട്വ​ൻ​റി20 ടൂ​ർ​ണ​മ​െൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​​െൻറ മു​ന്നോ​ടി​യാ​യാ​ണ്​ പ്ര​ദ​ർ​ശ​ന മ​ത്സ​രം. നി​ല​വി​ല്‍ ആ​സ്‌​ട്രേ​ലി​യ​യി​ലെ ബി​ഗ് ബാ​ഷ് ടൂ​ർ​ണ​മ​െൻറി​ൽ മാ​ത്ര​മാ​ണ് വ​നി​ത ലീ​ഗും ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - IPL 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.