Posted On
date_range Updated On
date_range ഏപ്രില്‍ ഏഴ് മുതൽ ഐ.പി.എല്‍ പൂരം; തുടക്കം മുംബൈ X ചെന്നൈ പോരാട്ടം
മുംബൈ: ഐ.പി.എല്‍ പുതിയ സീസണിന് ഏപ്രില്‍ ഏഴിന് മുംബൈയിൽ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം. മെയ് 27 നാണ് കലാശപ്പോര്. ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെയും രാജസ്ഥാന് റോയല്‍സിന്റെയും തിരിച്ചുവരവാണ് ഈ സീസണിൻെറ പ്രത്യേകത.
രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരം ഏപ്രില്‍ 9 ന് സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയാണ്. കിങ്സ് ഇലവന് പഞ്ചാബ് രണ്ട് വേദികളിലായാണ് ഹോം മത്സരങ്ങള്‍ കളിക്കുന്നത്. മൊഹാലിയും ഇന്‍ഡോറുമാണ് പഞ്ചാബിന്റെ വേദികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.