ന്യൂഡൽഹി: പോയൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരുടെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ഡൽഹി ഡെയർഡെവിൾസിനെ അഞ്ച് വിക്കറ്റിനാണ് ബംഗളൂരു തോൽപിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും (40 പന്തിൽ 70) എ.ബി. ഡിവില്ലിയേഴ്സിെൻറയും (37 പന്തിൽ 72 നോട്ടൗട്ട്) കരുത്തിലാണ് ഡൽഹി മുന്നോട്ടുവെച്ച 182 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും ആറ് പന്തും ബാക്കിയിരിക്കെ ബംഗളൂരു മറികടന്നത്.
നേരത്തേ ഋഷഭ് പന്തും (34 പന്തിൽ 61), അരങ്ങേറ്റക്കാരൻ അഭിഷേക് ശർമയും (19 പന്തിൽ 46 നോട്ടൗട്ട്) നടത്തിയ വെടിക്കെട്ടിലൂടെയാണ് ഡൽഹി മികച്ച സ്കോർ പടുത്തുയർത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (32) വിജയ് ശങ്കറും (21 നോട്ടൗട്ട്) ഇന്നിങ്സിെൻറ നെട്ടല്ലായി. ഒാപണർമാരായ പൃഥ്വി ഷായും (2), ജാസൻ റോയും (12) മൂന്ന് ഒാവറിനുള്ളിൽ യുസ്വേന്ദ്ര ചഹലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയ ശേഷമായിരുന്നു പന്തും അയ്യരും ചേർന്ന് ഡൽഹിയെ കരകയറ്റിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 93 റൺസ് അടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.