റാണാ-റസൽ ഷോ: കൊൽക്കത്തക്ക്​ കൂറ്റൻ സ്​കോർ

​കൊൽക്കത്ത: നിതീഷ്​ റാണയുടെയും ആന്ദ്രേ റസലി​​​െൻറയും സംഹാര താണ്ഡവമായിരുന്നു ഇൗഡൻ ഗാർഡൻസിൽ. ഡൽഹി ഡെയർഡെവിൾസിനെതിരായ മത്സരത്തിൽ  20 ഒാവറിൽ 200 റൺസടിച്ച കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​​ വേണ്ടി 22 പന്തിൽ 61 റൺസാണ്​ അഞ്ചാം വിക്കറ്റിൽ റാണാ-റസൽ സഖ്യം ചേർത്തത്​. റാണ 35 പന്തില്‍ 59 റണ്‍സെടുത്തു പുറത്തായപ്പോൾ റസല്‍ 12 പന്തില്‍ 41 റണ്‍സെടുത്തു. 

മുൻ സീസണുകളിൽ കൊൽക്കത്തയെ നയിച്ച ഗൗതം ഗംഭീറി​​​െൻറ ഡൽഹിയെയാണ്​ സ്വന്തം നാട്ടിൽ ഷാരൂഖ്​ ഖാ​​​െൻറ ടീം നേരിട്ടത്​. ടോസ്​ നേടി ബാറ്റിങ്​ തിരഞ്ഞെടുത്ത കൊൽക്കത്തൻ നിരയുടെ തീരുമാനം തെറ്റായെന്ന വിധത്തിൽ സുനിൽ നര​യ്​​​​െൻറ (1) വിക്കറ്റ്​ തുടക്കത്തിൽ തന്നെ നഷ്​ടമായെ​ങ്കിലും ഉത്തപ്പ-ക്രിസ്​ ലിൻ സഖ്യം സ്​കോർ ചലിപ്പിക്കുകയായിരുന്നു. 35 റണ്‍സെടുത്ത ഉത്തപ്പയെ ഷഹ്ബാസ് നദീം പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ ലിന്നും (31) മടങ്ങി. ദിനേഷ്​ കാർത്തിക്കും (19) മടങ്ങിയതോടെ ആതിഥേയർ നാലിന്​ 117 എന്ന നിലയിലായിരുന്നു. തുടർന്ന്​ ഒത്തുചേർന്ന റാണാ-റസൽ കൂട്ടുകെട്ടാണ്​ കൂറ്റൻ സ്​കോർ സമ്മാനിച്ചത്​.

Tags:    
News Summary - ipl 2018 Kolkata Knight Riders vs Delhi Daredevils-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.