വെടിക്കെട്ടുമായി ഗെയ്ൽ; ചെന്നൈക്കെതിരെ പഞ്ചാബിന് നാല് റൺസ് വിജയം

ചെ​ൈന്ന സൂപ്പർ കിങ്​സിനെതിരായ മത്സരത്തിൽ കിങ്സ്​ ഇലവൻ പഞ്ചാബിന്​ ത്രസിപ്പിക്കുന്ന വിജയം.  ക്രിസ്​ ഗെയ്​​ലി​​​​െൻറ വെടിക്കെട്ട് ബാറ്റിങ്ങി​​​​െൻറ കരുത്തിൽ എഴ് വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്ത പഞ്ചാബിനെതിരെ ചെന്നൈയുടെ മറുപടി 193 റൺസിലവസാനിച്ചു. ക്യാപ്റ്റൻ എം.എസ് ധോണി (79) മികച്ച ഇന്നിങ്സുമായി തിളങ്ങിയ മത്സരത്തിൽ  മഹിയെ ഭാഗ്യം തുണച്ചില്ല. അമ്പാട്ടി റായിഡു 49 റൺസെടുത്തു.

െചന്നൈയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഗെയ്​ൽ 33 പന്തിൽ നിന്നും 63 റൺസാണ്​ അടിച്ചുകൂട്ടിയത്​.​  നാല്​ കൂറ്റൻ സിക്​സറും ഏഴ്​ ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഗെയ്​ലി​​​​െൻറ ഇന്നിങ്​സ്​. 

22 പന്തിൽ 37 റൺസടിച്ച ലോകേഷ്​ രാഹുൽ ഗെയ്​ലിന്​ മികച്ച പിന്തുണ നൽകിയിരുന്നു. എം.എ അഗർവാൾ 19 പന്തിൽ 30 റൺസെടുത്തു. യുവരാജ്​ സിങ്​ 20ഉം ​കരുൺ നായർ 17 പന്തിൽ 29 റൺസും ചേർത്തതോടെയാണ്​ സ്​കോർ മുന്നേറിയത്​. ​െചന്നൈക്ക്​ വേണ്ടി ഇമ്രാൻ താഹിർ, എസ്​.എൻ താക്കൂർ എന്നിവർ രണ്ട്​ വിക്കറ്റ്​ വീതമെടുത്തു. 


 

Tags:    
News Summary - IPL 2018 chennai vs punjab- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.