ന്യൂഡൽഹി: െഎ.പി.എൽ വാതുവെപ്പ് കേസിൽ അകപ്പെട്ട് രണ്ടു വർഷത്തേക്ക് വിലക്കു നേരിട്ട ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾ 2018 സീസണിൽ മടങ്ങിയെത്തും. ഇരു ടീമുകൾക്കുമെതിരായ വിലക്ക് ഗവേണിങ് ബോഡി (ജി.സി) നീക്കിയതോടെയാണ് െഎ.പി.എൽ ആരവങ്ങളിലേക്ക് മുൻ ചാമ്പ്യന്മാർ തിരിച്ചെത്തുന്നത്.
ചെന്നൈ സൂപ്പർ കിങ്സിെൻറ ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിക്ക് ഇതോടെ ടീമിലേക്ക് മടങ്ങിയെത്താനാവും. 2015ൽ വിലക്ക് വന്ന വർഷം ടീമിലുണ്ടായിരുന്ന താരങ്ങളെ നിലനിർത്താൻ അനുമതി നൽകിയതോടെയാണ് ധോണിയുടെ തിരിച്ചുവരവ് ഉറപ്പായത്. കഴിഞ്ഞ രണ്ടു സീസണിൽ റൈസിങ് പുണെ സൂപ്പർ ജയൻറ്സിലായിരുന്നു ധോണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.