ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 11ാം സീസണിന് ഏപ്രിൽ ഏഴിന് തുടക്കം. ഉദ്ഘാടന-ഫൈനൽ മത്സരങ്ങൾക്ക് മുംബൈയാണ് വേദി. മത്സര സമയങ്ങളിൽ മാറ്റം വരുത്താനും ഗവേണിങ് കൗൺസിൽ യോഗം തീരുമാനിച്ചു. രാത്രി എട്ടിനുള്ള മത്സരങ്ങൾ ഏഴിലേക്ക് മാറ്റിയപ്പോൾ, വൈകുന്നേരം നാലിനുള്ള കളികൾ 5.30ലേക്ക് മാറ്റി. ഒരേ സമയം രണ്ട് മത്സരങ്ങൾ നടക്കുമെങ്കിലും വ്യത്യസ്ത ചാനലുകളിലായി സംപ്രേഷണം ചെയ്യാമെന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.