ദുബൈ: െഎ.സി.സി മാച്ച് റഫറിയായി ചരിത്രം കുറിച്ച് ഇന്ത്യക്കാരിയായ ജി.എസ് ലക്ഷ്മി. കഴ ിഞ്ഞ ദിവസമാണ് െഎ.സി.സിയുടെ അന്താരാഷ്ട്ര പാനലിലേക്ക് ലക്ഷ്മിയെ തെരഞ്ഞെടുക്കുന്നത്. ഇതോടെ, ഇൗ പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കോഡ് ജി.എസ് ലക്ഷ്മിയുടെ പേരിലായി.
അന്താരാഷ്ട്ര മത്സരങ്ങളിൽ മാച്ച് റഫറിയായി ഇവരെ ഉടൻ നിയമിക്കും. പുരുഷ ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിതയായി ആസ്ട്രേലിയയുടെ െക്ലയർ പൊളോസാക് ചരിത്രം കുറിച്ചതിെൻറ ചുവടുപിടിച്ചാണ് ലക്ഷ്മിയുടെ വരവ്.
51കാരിയായ ലക്ഷ്മി 2008ലാണ് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ മാച്ച് ഒഫീഷ്യലായി രംഗത്തുവരുന്നത്. മൂന്ന് രാജ്യാന്തര വനിതാ ഏകദിനങ്ങളിലും മൂന്ന് ട്വൻറി20 മത്സരങ്ങളിലും ഒഫീഷ്യലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.