Posted On
date_range Updated On
date_range ഹിറ്റ്മാനാകട്ടെ ഈ കുഞ്ഞ്; പിതാവായ ഹാർദിക് പാണ്ഡ്യക്ക് ആശംസകളുമായി ആരാധകർ
ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കും പത്നി നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു. ഹാർദിക് പാണ്ഡ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാഴാഴ്ച വിവരം പുറത്തുവിട്ടത്. താരദമ്പതികൾക്ക് ആശംസകളുമായി നിരവധി ആരാധകർ രംഗത്തെത്തി. കുഞ്ഞ് പിതാവിനെ പോലെതന്നെ ‘ഹിറ്റ്മാൻ’ ആകട്ടെയെന്ന് ആരാധകർ പ്രതികരിച്ചു.
ലോക്ഡൗണിനിടെയായിരുന്നു കാമുകിയും ബോളിവുഡ് താരവുമായ നടാഷയുടെയും പാണ്ഡ്യയുടേയും വിവാഹം നടന്നത്. കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരവും മാസങ്ങൾക്കു മുൻപേ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
സെർബിയൻ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് നടാഷ സ്റ്റാൻകോവിച്ച്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ ശ്രദ്ധ നേടിയ നടാഷ, ബിഗ് ബോസ് എന്ന ടി.വി ഷോയിലൂടെയാണ് പ്രശസ്തയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.