?????? ?????????? ?????????? ????????? ????????? ??????????????? ?? ?????????

ആദ്യ ട്വൻറി 20യിലും ഇന്ത്യൻ ജയം; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്​ 28 റൺസിന്​

ജൊഹാനസ്​ബർഗ്​: ദക്ഷിണാഫ്രിക്കൻ മണ്ണിൽ വീണ്ടും ഇന്ത്യൻ പടയോട്ടം. ഏകദിന പരമ്പര തൂത്തുവാരിയ ആ​േവശവുമായി കുട്ടി ക്രിക്കറ്റി​ൽ പോരിനിറങ്ങിയ ഇന്ത്യക്ക്​ പരമ്പരയിലെ ആദ്യ ട്വൻറി 20യിൽ 28 റൺസി​​​​​െൻറ ത്രസിപ്പിക്കുന്ന ജയം. ശിഖർ ധവാ​​​​െൻറ തകർപ്പൻ ബാറ്റിങ്ങും ഭുവനേശ്വർ കുമാറി​​​​െൻറ മിന്നൽ ബൗളിങ്ങും ഇന്ത്യക്ക്​ അർഹമായ വിജയമൊരുക്കി. ഇന്ത്യ ഉയർത്തിയ 204 റൺസി​​​​​​​െൻറ വമ്പൻ ലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഒമ്പത്​ വിക്കറ്റ്​ നഷ്​ടത്തിൽ 175 റൺസിന്​​ ആയുധം വെച്ച്​ കീഴടങ്ങി. 24 റൺസിന്​ അഞ്ച്​ വിക്കറ്റ്​ വീഴ്​ത്തിയാണ്​ ഭുവനേശ്വർ ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കിയത്​.

70 റൺസെടുത്ത റീസാ ഹെൻട്രിക്കി​​​​െൻറയും 39 റൺസെടുത്ത ഫർഹാൻ ബഹർദീ​​​​​െൻറയും ചെറുത്തുനിൽപ്പ്​ ഒഴിച്ചാൽ ​േപ്രാട്ടീസ്​ നിരയിൽ കാര്യമായി ആരും ​പൊരുതാനുണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ ഹെൻട്രികും ബഹർദീനും വിജയം പിടിച്ചെടുക്കുമെന്ന്​ കരുതിയതാണ്​. സ്​കോർ 129ൽ  യുസ്​വേന്ദ്ര ചഹൽ ബഹർദീനെ വീഴ്​ത്തിയതോടെ പ്രതീക്ഷകൾ അസ്​തമിച്ച ദക്ഷിണാഫ്രിക്ക 175ൽ ഒതുങ്ങി. ജയദേവ്​ ഉനദ്​കട്ടും ചഹലും ഹർദിക്​ പാണ്ഡ്യയും ഒാരോ വിക്കറ്റ്​ വീഴ്​ത്തി.

നേരത്തെ ഏകദിന പരമ്പര തൂത്തുവാരിയതി​​​​​​​​​​​​​​​െൻറ ആവേശത്തിൽ ട്വൻറി 20 പരമ്പരയും പിടിച്ചടക്കാൻ കച്ചകെട്ടിയിറങ്ങിയ ഇന്ത്യ​ ദക്ഷിണാഫ്രിക്കക്ക്​മുന്നിൽ ഉയർത്തിയത്​ 204 റൺസി​​​​​​​​​​െൻറ വമ്പൻ ലക്ഷ്മാണ്​. 39 പന്തിൽ 72 റൺസെടുത്ത്​ തകർത്താടിയ ശിഖർ ധവാൻ ഇന്ത്യക്ക്​ മികച്ച സ്​കോർ ഒരുക്കു​ന്നതിൽ മുന്നിൽനിന്നു. 10 ഫോറും രണ്ട്​ സിക്​സറും ധവാ​​​​െൻറ ബാറ്റിൽനിന്നും പിറന്നു.  ഇന്ത്യ 20 ഒാവറിൽ അഞ്ച്​ വിക്കറ്റിന്​ 203 റൺസ്​. ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി 20യിൽ ഇന്ത്യയുടെ ഉയർന്ന സ്​കോറാണിത്​.

ആദ്യ ട്വൻറി 20 മത്സരത്തി​​െൻറ ടോസ്​ നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്​ ​തെരഞ്ഞെടുത്തു
 


ടോസ്​ നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനിറക്കിയ ഇന്ത്യ പത്താമത്തെ ഒാവറിൽ നൂറു കടന്നു. തകർത്തുവാരിയായിരുന്നു ഇന്ത്യയുടെ തുടക്കം. ഒമ്പത്​ പന്തേ നേരിട്ടുള്ളു എങ്കിലും രണ്ട്​ വീതം സിക്​സറും ഫോറും പറത്തി 21 റൺസെടുത്ത ശേഷമായിരുന്നു രോഹിത്​ മടങ്ങിയത്​. രോഹിത്​ നർത്തിയിടത്തു നിന്നായിരുന്നു റെയ്​നയുടെ തുടക്കവും മടക്കവും. ഏഴ്​ പന്തിൽ രണ്ട്​ ബൗണ്ടറിയും ഒരു സിക്​സും പറത്തിയ റെയ്​ന ജൂനിയർ ദലയെ സിക്​സറിന്​ പറത്താനുള്ള ശ്രമത്തിനിടയിൽ ബൗളർക്കു തന്നെ പിടികൊടുത്തു മടങ്ങി. 15 റൺസായിരുന്നു റെയ്​നയുടെ സ്​കോർ.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ മികച്ച ഫോം തുടരുന്ന ശിഖർ ധവാനും കോഹ്​ലിയു​ം ചേർന്ന്​ ഒമ്പതാമത്തെ ഒാവറിൽ സ്​കോർ 100 കടത്തി. 20 പന്തിൽ 26 റൺസെടുത്ത കോഹ്​ലിയെ സ്​പിന്നർ തബ്​റായിസ്​ ജംഷി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.19ാമത്തെ ഒാവറിലെ ആദ്യ പന്തിൽ ക്രിസ്​ മോറിസി​​​​​​​​​​െൻറ പന്തിൽ കുറ്റി തെറിച്ചായിരുന്നു 11 പന്തിൽ 16 റൺസെടുത്ത ധോണിയുടെ മടക്കം. 29 റൺസുമായി മനീഷ്​ പാണ്ഡേയും 13 റൺസുമായി ഹർദിക്​ പാണ്ഡ്യയും പുറത്താകാതെ നിന്നു.ഏറെ കാലത്തിനു ശേഷം മധ്യനിര ബാറ്റ്​സ്​മാൻ സുരേഷ്​ റെയ്​ന ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി. കുൽദീപ്​ യാദവിനു പകരം ഉയദേവ്​ ഉനദ്​കടിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ എബി ഡിവില്ലിയേഴ്​സ്​ ഇല്ലാതെയാണ്​ ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തിനിറങ്ങിയത്​.

 

 

Tags:    
News Summary - india won the first Twenty Twenty against South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.